ശബരിമലയിലെ  സര്‍ക്കാര്‍ നിലപാട്  ഏറ്റവും ലജ്ജാകരമെന്ന് നരേന്ദ്രമോദി പറഞ്ഞതിനു പിന്നാലെ വീണ്ടും ശബരിമലയിൽ ആചാരലംഘനത്തിനുള്ള ശ്രമം

ശബരിമലയിലെ സര്‍ക്കാര്‍ നിലപാട് ഏറ്റവും ലജ്ജാകരമെന്ന് നരേന്ദ്രമോദി പറഞ്ഞതിനു പിന്നാലെ വീണ്ടും ശബരിമലയിൽ ആചാരലംഘനത്തിനുള്ള ശ്രമം

January 16, 2019 0 By Editor

ശബരിമലയിലെ സര്‍ക്കാര്‍ നിലപാട് ഏറ്റവും ലജ്ജാകരമെന്ന് നരേന്ദ്രമോദി പറഞ്ഞതിനു പിന്നാലെ വീണ്ടും ശബരിമലയിൽ ആചാരലംഘനത്തിനുള്ള ശ്രമം,ഇന്ന് പുലർച്ചെ ആണ് ഇതുമുണ്ടായത് കണ്ണൂർ സ്വദേശിനി രേഷ്മ നിശാന്തിന്‍റേയും ഷനിലയുടെയും ശ്രമം ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്നു നടന്നില്ല, യുവതികളെ പൊലീസ് പമ്പയിലേക്ക് കൊണ്ടുപോയി. പൊലീസ് വാഹനത്തിലാണ് കൊണ്ടുപോയത്. ബലംപ്രയോഗിച്ചാണ് തിരിച്ചിറക്കിയതെന്ന് യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന പുരുഷന്മാര്‍ പറഞ്ഞു. കനത്ത പ്രതിഷേധം ഉണ്ടായതോടെ തിരിച്ചിറങ്ങണമെന്ന് പൊലീസ് യുവതികളോട് ആവശ്യപ്പെട്ടിരുന്നു. ശബരിമല ദര്‍ശനത്തിനായി ഒന്‍പത് അംഗ സംഘത്തിനൊപ്പമാണ് രേഷ്മയും ഷനിലയും എത്തിയത്. സംഘത്തിലെ ഏഴ് പേര്‍ പുരുഷന്‍മാരാണ്.