ലാല്‍കെയേര്‍സ്സ് കുവൈത്ത് ചാപ്റ്റര്‍ ചാരിറ്റി തുക കൈമാറി

ലാല്‍കെയേര്‍സ്സ് കുവൈത്ത് ചാപ്റ്റര്‍ ചാരിറ്റി തുക കൈമാറി

January 24, 2019 0 By Editor

കുവൈറ്റ്: നടന്‍ മോഹന്‍ലാല്‍ ആരാധകരുടെ ആഗോള ഓണ്‍ലൈന്‍ ചാരിറ്റി കൂട്ടായ്മയായ ലാല്‍കെയേര്‍സ്സ് കുവൈത്ത് ചാപ്റ്റര്‍ നടത്തി വരുന്ന പ്രതിമാസ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ജനുവരി മാസത്തെ വിഹിതമായി ഒരുലക്ഷം രൂപയുടെ ചെക്ക് അര്‍ഹരായവര്‍ക്ക് നല്‍കുന്നതിനായി മോഹന്‍ലാലിന് നേരിട്ട് കൈമാറി. ധന്യമായ അഭിനയ ജീവിതത്തിന്റെ 40 വര്‍ഷങ്ങള്‍പൂര്‍ത്തിയായതിന്റെ ആഘോഷങ്ങളുടെ ഭാഗമായി കുവൈത്തില്‍ സംഘടിപ്പിച്ച തിരനോട്ടം 2019 എന്ന താരനിശയില്‍ പങ്കെടുക്കാന്‍ കുവൈറ്റില്‍ എത്തിയ നടന്‍ മോഹന്‍ലാലിനെ ലാല്‍കെയേര്‍സ്സ് പ്രവര്‍ത്തകര്‍ നേരില്‍ സന്ദര്‍ശിച്ച് കുവൈത്ത് ചാപ്റ്റര്‍ നടത്തിവരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയും, പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. പ്രസ്തുത വേളയിലാണ് ജനുവരി മാസത്തെ ചാരിറ്റി ചെക്ക് കൈമാറിയത്.