സാംസ്കാരിക നായകന്മാരേ എവിടെയാണ്; ചൈത്ര തെരേസ വിഷയത്തില്‍ ബല്‍റാമിന്‍റെ ചോദ്യം

സാംസ്കാരിക നായകന്മാരേ എവിടെയാണ്; ചൈത്ര തെരേസ വിഷയത്തില്‍ ബല്‍റാമിന്‍റെ ചോദ്യം

January 27, 2019 0 By Editor

സ്വന്തം ജോലി മുഖംനോക്കാതെ നടപ്പിലാക്കാന്‍ ശ്രമിച്ച ചൈത്രയെ ചുമതലയില്‍ നിന്ന് മാറ്റിയുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. വിഷയത്തില്‍ സാംസ്കാരിക നായകന്മാര്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന ചോദ്യവും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃത്താല എംഎല്‍എ വി ടി ബല്‍റാമും രംഗത്തെത്തി.

കർത്തവ്യ നിർവ്വഹണത്തോടുള്ള പ്രതിബദ്ധത ഒന്നുകൊണ്ടുമാത്രം സിപിഎം ഓഫീസ് റെയിഡ് ചെയ്ത പോലീസ് ഉദ്യോഗസ്ഥയെ സ്ഥാനത്തു നിന്ന് ഒഴിവാക്കുന്നത് എന്തു തരം നിയമവാഴ്ചയാണെന്ന് ബല്‍റാം ചോദിച്ചു. പിണറായി വിജയൻ-ലോകനാഥ് ബഹ്റ ടീമിന്റെ പൊലീസ് ഭരണത്തിൽ കേരളം ശരിക്കും ഒരു വെള്ളരിക്കാപ്പട്ടണമാവുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നാട്ടിലെ സാംസ്ക്കാരിക നായകരൊക്കെ ഇപ്പോൾ പു ക സ നൽകിയ ഏതോ പൊന്നാടയിൽ നട്ടെല്ല് മൂടിപ്പുതപ്പിച്ച് വച്ചിരിക്കുകയാണെന്ന് തോന്നുന്നുവെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.