ലോക് സഭാ തെരഞ്ഞെടുപ്പിനു മുൻപ് തന്നെ കേരള കോൺഗ്രസിലെ ഭിന്നത മറ നീക്കി പുറത്ത്

ലോക് സഭാ തെരഞ്ഞെടുപ്പിനു മുൻപ് തന്നെ കേരള കോൺഗ്രസിലെ ഭിന്നത മറ നീക്കി പുറത്ത്

January 29, 2019 0 By Editor

കോട്ടയം ; ലോക് സഭാ തെരഞ്ഞെടുപ്പിനു മുൻപ് തന്നെ കേരള കോൺഗ്രസിലെ ഭിന്നത മറ നീക്കി പുറത്ത് വന്നു.ലയനത്തിന്‍റെ ഗുണം തനിക്കു കിട്ടിയിട്ടില്ലെന്ന് പാർട്ടി ചെയർമാൻ കെ എം മാണി പറഞ്ഞു.100 ശതമാനം മാര്‍ക്ക് പ്രതീക്ഷിച്ചു, എന്നാൽ 90 ശതമാനം മാത്രമാണ് തനിക്ക് ലഭിച്ചതെന്നും മാണി പറഞ്ഞു. പിജെ ജോസഫ് ഉയർത്തിയ ആരോപണത്തെ പരസ്യമായി തള്ളാതെ ആണ് പാർട്ടി ചെയർമാൻ കെ എം മാണി മറുപടി പറഞ്ഞത്. പിജെ ജോസഫ് അങ്ങനെ ഒന്നും പറയുമെന്ന് കരുതുന്നില്ലെന്ന് കെ എം മാണി പറഞ്ഞു. ചരൽകുന്ന് സമ്മേളനം തീരുമാനിച്ച പ്രകാരമാണ് ജോസ് കെ മാണി യാത്ര നടത്തുന്നത്. ഭിന്നതയുണ്ടെങ്കിൽ ജോസഫ് യാത്രയുടെ തുടക്കത്തിൽ പങ്കെടുക്കില്ലല്ലോന്നും കെ എം മാണി ചോദിച്ചു ഒന്നിലധികം സീറ്റ് വേണമെന്ന ആവശ്യം കെ എം മാണിയും ആവർത്തിച്ചു.

ജോസ് കെ. മാണിയുടെ യാത്രയ്ക്കു പാര്‍ട്ടിയില്‍നിന്നു കാര്യമായ പിന്തുണ കിട്ടുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഇതു ശ്രദ്ധയില്‍പെടുത്തിയപ്പോഴാണു വേണ്ടത്ര ചര്‍ച്ച ചെയ്യാതെയാണ് യാത്ര സംഘടിപ്പിച്ചതെന്ന പരാതിയുളള കാര്യം ജോസഫ് വെളിപ്പെടുത്തിയത്.ലയനത്തിന്റെ ഗുണം തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്കു ലഭിച്ചില്ലെന്നും പി.ജെ ജോസഫ് ഇന്നലെ പറഞ്ഞിരുന്നു.