ശബരിമലയില്‍ അഞ്ച് സ്ത്രീകള്‍ ദര്‍ശം നടത്തിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് ബിന്ദു അമ്മിണിയും കനകദുര്‍ഗ്ഗയും

ശബരിമലയില്‍ അഞ്ച് സ്ത്രീകള്‍ ദര്‍ശം നടത്തിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് ബിന്ദു അമ്മിണിയും കനകദുര്‍ഗ്ഗയും

February 10, 2019 0 By Editor

മലപ്പുറം : ഈ മണ്ഡലകാലത്ത് ശബരിമലയില്‍ അഞ്ച് സ്ത്രീകള്‍ ദര്‍ശം നടത്തിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് ബിന്ദു അമ്മിണിയും കനകദുര്‍ഗ്ഗയും. മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇവര്‍ ഈ കാര്യം വെളിപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ ഇവ പുറത്ത് വിടുമെന്നും ബിന്ദു അമ്മിണി വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.

നവോത്ഥാന കേരള കൂട്ടായ്മയുടെ നേതൃത്വത്തിലാണ് യുവതീ പ്രവേശനം നടന്നത്. ഇതുവരെ രണ്ട് സത്രീകള്‍ മാത്രമേ ശബരിമല ദര്‍ശനം നടത്തിയിട്ടുള്ളുവെന്നായിരുന്നു സര്‍ക്കാര്‍ കണക്ക്. ഇതിനിടയിലാണ് പുതിയ അവകാശ വാദവുമായി ബിന്ദുവും കനകദുര്‍ഗ്ഗയും രംഗത്തെത്തിയത്.സര്‍ക്കാര്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതായി അറിവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു