സ്ത്രീ ധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ടു കൊന്നു ; ഭർത്താവും അമ്മയും അറസ്റ്റിൽ

സ്ത്രീ ധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ടു കൊന്നു ; ഭർത്താവും അമ്മയും അറസ്റ്റിൽ

March 30, 2019 0 By Editor

കൊല്ലം : സ്ത്രീ ധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ടു കൊന്നതായി പോലീസ് . കരുനാഗപ്പള്ളി അയണി വേലിക്കകത്തു തെക്കു തുളസീധരൻ – വിജയലക്ഷ്മി ദമ്പതികളുടെ മകൾ തുഷാരയാണ് ഈ ക്രൂരതക്ക് ഇരയായത് .പട്ടിണി കിടന്നാണ് തുഷാര മരിച്ചതെന്നാണ് പോലീസ് പറയുന്നത് .
സംഭവത്തിൽ തുഷാരയുടെ ഭർത്താവു ചന്തു ലാൽ, ചന്തു ലാലിന്റെ ‘അമ്മ ഗീതാലാൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു . തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്മോർട്ടത്തിൽ ആഹാരം ലഭിക്കാതെ മെലിഞ്ഞുണങ്ങി ന്യൂമോണിയ ബാധിച്ചാണ് തുഷാര മരിച്ചതെന്ന് കണ്ടെത്തി.