കോഴിക്കോട് ഉള്ള്യേരിയില്‍ പശുക്കുട്ടികളില്‍ അപൂര്‍വ രോഗം

കോഴിക്കോട് ഉള്ള്യേരിയില്‍ പശുക്കുട്ടികളില്‍ അപൂര്‍വ രോഗം

April 3, 2019 0 By Editor

കോഴിക്കോട് ഉള്ള്യേരിയില്‍ പശുക്കുട്ടികളില്‍ അപൂര്‍വ രോഗം. പിറന്നു വീഴുന്ന പശുക്കുട്ടികളുടെ കൈകാലുകളില്‍ പഴുപ്പ് ബാധിച്ച് പിന്നീട് ചാവുകയാണെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു. മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

ഉള്ള്യേരി കാഞ്ഞിക്കാവ് പ്രദേശത്താണ് കൂടുതലായും പശുക്കുട്ടികള്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത്. പിറന്നു വീഴുന്ന പശുക്കുട്ടികളുടെ കാല്‍ മുട്ടിലാണ് ആദ്യം പഴുപ്പ് ബാധിക്കുന്നത്. പിന്നീട് കാലിനാകെ പഴുപ്പ് കയറും. തുടര്‍ന്ന് തളര്‍ന്നു വീഴുന്ന പശുക്കുട്ടികള്‍ വൈകാതെ ചാവുകയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.

സമീപ വീടുകളിലെ നിരവധി പശുക്കുട്ടികള്‍ ഇതിനകം ഈ അസുഖം ബാധിച്ച് ചത്തു. കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഇതു വരുത്തി വെയ്ക്കുന്നത്. അസുഖം മൂലം പശുക്കളെ വില്‍ക്കാനും സാധിക്കാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.