ഇരട്ടക്കുട്ടികളുടെ അമ്മയായി സാന്ദ്ര തോമസ്‌

ഇരട്ടക്കുട്ടികളുടെ അമ്മയായി സാന്ദ്ര തോമസ്‌

April 4, 2018 0 By Editor

നടിയും നിര്‍മ്മാതാവുമായ സാന്ദ്രയ്ക്ക് ഇരട്ട കുട്ടികള്‍ പിറന്നു.ഇന്നലെയാണ് നടിയും നിര്‍മ്മാതാവുമായ സാന്ദ്രയ്ക്ക് ഇരട്ട കുട്ടികള്‍ പിറന്നത്. രണ്ടും പെണ്‍കുട്ടികളാണ്. തങ്ങള്‍ക്ക് രണ്ടു മാലാഖക്കുട്ടികള്‍ പിറന്നുവെന്നായിരുന്നു സാന്ദ്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കാത്‌ലിന്‍, കെന്‍ഡാള്‍ എന്നാണ് കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്.നിലമ്പൂര്‍ എടക്കര സ്വദേശി തയ്യില്‍ വില്‍സണ്‍ ജോണ്‍ തോമസാണ് സാന്ദ്രയുടെ ഭര്‍ത്താവ്. പ്രമുഖ സിനിമാ നിര്‍മ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ സഹസ്ഥാപകയാണ് സാന്ദ്ര. വിവാഹശേഷം സാന്ദ്ര ഫ്രൈഡേ ഫിലിം ഹൗസില്‍നിന്നു വേര്‍പിരിഞ്ഞു.