മോദിയുടെ വീടിനു മുകളില്‍ പറക്കും തളിക: ഭീഷണിയുള്ള യാതൊന്നും കണ്ടെത്താനായില്ലെന്ന് അന്വേഷണസംഘം

മോദിയുടെ വീടിനു മുകളില്‍ പറക്കും തളിക: ഭീഷണിയുള്ള യാതൊന്നും കണ്ടെത്താനായില്ലെന്ന് അന്വേഷണസംഘം

June 16, 2018 0 By Editor

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിക്ക് മുകളില്‍ പറക്കും തളിക കണ്ട സംഭവവുമായി ബന്ധപ്പെട്ട് ഒന്നും കണ്ടെത്താനായില്ലെന്ന് അന്വേഷണം നടത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ വിശദീകരണം.

ഡല്‍ഹി പൊലീസിന് മേഖലയിലെ പെരിമീറ്റര്‍ സെക്യൂരിറ്റി ഓഫീസര്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നു കാണിച്ച് റിപ്പോര്‍ട്ട് കൈമാറി. മേഖലയില്‍ അജ്ഞാത വസ്തുവിനെ കണ്ടതായുള്ള വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് അറിയിച്ചു. മേഖലയ്ക്ക് ഭീഷണിയുള്ള യാതൊന്നും കണ്ടെത്താനായിട്ടില്ലെന്നും സെക്യൂരിറ്റി ഓഫിസര്‍ പറയുന്നു.

ജൂണ്‍ ഏഴിന് വൈകിട്ടോടെ എസ് പിജിയിലെ ഒരംഗമാണ് ലോക് കല്യാണ്‍ മാര്‍ഗിലെ മോദിയുടെ ഔദ്യോഗിക വസതിക്ക് മുകളില്‍ പറക്കുംതളികയുടെ ആകൃതിയില്‍ വസ്തു പറക്കുന്നത് ശ്രദ്ധയില്‍പെട്ടതായി പൊലീസിനെ അറിയിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഡല്‍ഹി പൊലീസിലെ അംഗങ്ങള്‍ക്കും ഡല്‍ഹി എര്‍പോര്‍ട്ട് ഓപറേഷന്‍സ് കണ്‍ട്രോള്‍ സെന്ററിനുമായിരുന്നു എസ് പി ജി ഉദ്യോഗസ്ഥന്‍ സന്ദേശം നല്‍കിയത്. സന്ദേശത്തിനു പിന്നാലെ ഇന്റലിജന്‍സ് ബ്യൂറോയ്ക്കും ദേശീയ സുരക്ഷാ സേനയ്ക്കും ഡല്‍ഹി എയര്‍ ട്രാഫിക്ക് കണ്‍ട്രോളിനും ഹൈ അലര്‍ട്ട് നല്‍കി. ഇതേ തുടര്‍ന്ന് അതീവ സുരക്ഷാ മേഖലയില്‍ പറക്കും തളിക പ്രത്യക്ഷമായത് അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു.