കണക്ക് ചെയ്യാത്തതില്‍ അധ്യാപകന്‍ എട്ടു വയസുകാരന്റെ കഴുത്തറുത്തു

കണക്ക് ചെയ്യാത്തതില്‍ അധ്യാപകന്‍ എട്ടു വയസുകാരന്റെ കഴുത്തറുത്തു

April 14, 2018 0 By Editor

മുംബൈ: കണക്ക് ചെയ്യാത്തതില്‍ ദേഷ്യം വന്ന അധ്യാപകന്‍ എട്ടു വയസുകാരനായ വിദ്യാര്‍ത്ഥിയുടെ കഴുത്തറുത്തു. മഹാരാഷ്ട്രയിലെ പിമ്പാല്‍ഗണ്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.

കണക്കിലെ പ്രശന്ം പരിഹരിക്കാത്തതിന്റെ പേരില്‍ എട്ടു വയസുകാരന്റെ കഴുത്തറുത്തു. ഗണിത അദ്ധ്യാപകന്‍ തന്നെയാണ് തന്റെ വിദ്യാര്‍ത്ഥിയോട് കൊടും ക്രൂരത കാട്ടിയത്. അദ്ധ്യാപന വൃത്തിയ്ക്ക് അപമാനകരമായ സംഭവം അരങ്ങേറിയത്. കഴുത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ശ്വാസനാളവും അന്നനാളവും മുറിഞ്ഞ് സംസാര ശേഷി നഷ്ടപ്പെട്ടു പോയി. മറ്റു കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ സ്‌കൂള്‍ അധികൃതരാണ് മുറിവേറ്റ് രക്തത്തില്‍ കുളിച്ചു കിടന്ന കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചത്.

ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് പൂനെയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഈ രണ്ടാം ക്ലാസുകാരന്‍. അധ്യാപകാനായ പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.