700 മെഡിക്കല്‍ സീറ്റുകള്‍ക്കു കൂടി വിലക്ക്

700 മെഡിക്കല്‍ സീറ്റുകള്‍ക്കു കൂടി വിലക്ക്

June 27, 2018 0 By Editor

തിരുവനന്തപുരം : എഴുന്നൂറു മെഡിക്കല്‍ സീറ്റുകള്‍ക്കു കൂടി വിലക്ക്. സ്വാശ്രയമേഖലയിലേതടക്കമുള്ള എഴു മെഡിക്കല്‍ കോളേജുകളിലെ സീറ്റുകള്‍ക്കാണ് അനുമതി നല്കാനാവില്ലെന്ന് ആരോഗ്യ സര്‍വകലാശാല അറിയിച്ചത്.

ഇതിന് മുന്‍പ് മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ച ആയിരം സീറ്റുകള്‍ കൂടാതെയാണിത്. ഇത് കൂടാതെ നാലു ഡെന്റല്‍ കോളേജുകള്‍ക്കും അനുമതി നല്‍കാനാവില്ലെന്ന് സര്‍വകലാശാല അറിയിച്ചു. മുന്‍വര്‍ഷങ്ങളില്‍ അവസാനനിമിഷം മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചതിനാല്‍ ചില കോളേജുകള്‍ നിബന്ധനകള്‍ പാലിക്കുന്നില്ലായെന്ന് അധികൃതര്‍ പറയുന്നു. സര്‍വകലാശാലയുടെ അനുമതിയില്ലങ്കില്‍ ഈ കോളേജുകളില്‍ ഈ വര്‍ഷം പ്രവേശനം നടത്താന്‍ കഴിയില്ല. ജൂലായ് ഏഴിനു ചേരുന്ന ഗവേണിങ് കൗണ്‍സിലില്‍ അന്തിമതീരുമാനം എടുക്കും.