ഇന്ത്യയില്‍ ഇസൂസു പ്ലാന്റില്‍ നിര്‍മിച്ച വാഹനങ്ങളുടെ എണ്ണം പതിനായിരം തികച്ചു

ഇന്ത്യയില്‍ ഇസൂസു പ്ലാന്റില്‍ നിര്‍മിച്ച വാഹനങ്ങളുടെ എണ്ണം പതിനായിരം തികച്ചു

July 14, 2018 0 By Editor

ഇന്ത്യയിലെ പ്ലാന്റില്‍ നിര്‍മിച്ച വാഹനങ്ങളുടെ എണ്ണം പതിനായിരം തികച്ച് ജപ്പാന്‍ കമ്പനിയായ ഇസൂസു. 2016 ലാണ് ഇന്ത്യയില്‍ ഇസൂസു തങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചത്. 2016 ന്റെ തുടക്കത്തില്‍ ഇന്ത്യയിലെത്തിയ ഇസൂസു ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ നിര്‍മാണശാലയിലാണ് വാഹനങ്ങള്‍ നിര്‍മിച്ചിരുന്നത്. പിന്നീട് അതേ വര്‍ഷം തന്നെ ഏപ്രിലില്‍ ആന്ധ്രാ പ്രദേശില്‍ അവര്‍ സ്വന്തം നിര്‍മാണ യൂണിറ്റ് ആരംഭിക്കുകയായിരുന്നു.

ആന്ധ്രാപ്രദേശിലെ ശ്രീസിറ്റിയിലെ പ്ലാന്റില്‍ നിന്ന് പതിനായിരാമത്തെ വാഹനമായി പുറത്തിറങ്ങിയത് ഡി മാക്‌സ് വി ക്രോസ് മോഡലാണ്. ഇസൂസു മോട്ടോഴ്‌സ് ഇന്ത്യ 2016 ഏപ്രിലില്‍ ആരംഭിച്ച വാഹനനിര്‍മാണശാലയില്‍ നിലവില്‍ ഡി മാക്‌സ് വി ക്രോസ് , എംയുഎക്‌സ് , ഡി മാക്‌സ് എസ് ക്യാബ്, റെഗുലര്‍ ക്യാബ് എന്നീ മോഡലുകളാണ് ഉത്പാദിപ്പിക്കുന്നത്. ഈ പ്ലാന്റില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ നിലവില്‍ നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.