സംസ്ഥാനത്ത് മഴ 20 വരെ തുടരും

സംസ്ഥാനത്ത് മഴ 20 വരെ തുടരും

July 17, 2018 0 By Editor

തിരുവനന്തപുരം: ജൂലൈ 20 വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തില്‍ വിവിധയിടങ്ങളില്‍ മഴ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ 19ന് വീണ്ടും ന്യൂ മര്‍ദം രൂപം പ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. ഈ സാധ്യതയെ തുടര്‍ന്ന് മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ കനത്ത മഴയ്ക്ക് കാരണമായത് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ പടിഞ്ഞാറന്‍ കാറ്റാണന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശതമാനം അധികം മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട ജലസംഭരണികളും സംഭരണശേഷിയുടെ പകുതിക്ക് മുകളിലാണ് ഇപ്പോള്‍ നില്‍ക്കുന്നത് .