തയ്ക്വാന്‍ഡോ ജില്ലാ ജൂണിയര്‍ കേഡറ്റ് ചാന്പ്യന്‍ഷിപ്പിന് തുടക്കമായി

തയ്ക്വാന്‍ഡോ ജില്ലാ ജൂണിയര്‍ കേഡറ്റ് ചാന്പ്യന്‍ഷിപ്പിന് തുടക്കമായി

July 23, 2018 0 By Editor

കണ്ണൂര്‍. തയ്ക്വാന്‍ഡോ ജില്ലാ ജൂണിയര്‍കേഡറ്റ് ചാന്പ്യന്‍ഷിപ്പ് തയ്ക്വാന്‍ഡോ ജില്ലാ അസോസിയേഷന്‍ സെക്രട്ടറിയും ദേശീയ കോച്ചുമായ രാജേഷ് കൊവ്വമ്മല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജയസേനന്‍ വെങ്ങര അധ്യക്ഷത വഹിച്ചു. ജില്ലാ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ രാജീവന്‍ മാണിക്കോത്ത്, ദേശീയ റഫറിമാരായ സെയ്ത് മുഹമ്മദ് ഫഗദ്, പ്രണവ് കോഴിക്കോട്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ജിനേഷ്, പി.ശ്രീധരന്‍, ടി.വി.രാജേഷ്, എം.വി.രൂപേഷ്, വി.വി.സവീഷ്, സി.ശരത് എന്നിവര്‍ പ്രസംഗിച്ചു. വിവിധ ഇനങ്ങളിലായി 300 പേരാണ് പങ്കെടുക്കുന്നത്.