കാണാതായ മാധ്യപ്രവര്‍ത്തകരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

കാണാതായ മാധ്യപ്രവര്‍ത്തകരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

July 24, 2018 0 By Editor

കോട്ടയം:വെള്ളപ്പൊക്ക ദുരന്തം റിപ്പോര്‍ട്ട് ചെയ്തു മടങ്ങുന്നതിനിടെ വള്ളം മറിഞ്ഞു കാണാതായ ചാനല്‍സംഘത്തിലെ ഒരാളുടെ മൃതദേഹം കിട്ടി. തലയോലപ്പറമ്പിലെ മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകന്‍ സജിയുടെ മൃതദേഹമാണ് കിട്ടിയത്. തിരുവല്ല ബ്യൂറോ ഡ്രൈവര്‍ ബിപിനായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

രാവിലെ തിരച്ചിലിനായി നാവികസേനയുടെ പ്രത്യേക സംഘം എത്തിയിട്ടുണ്ട്. ശക്തമായ അടിയൊഴുക്കുള്ള സ്ഥലമാണ് ഇവിടെ. അതിനോടൊപ്പം തന്നെ നല്ല മഴയും തുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

കടുത്തുരുത്തി കരിയാറിനടുത്ത് എഴുമാതുരുത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു മടങ്ങുന്നതിനിടെ ആയിരുന്നു അപകടം നടന്നത്. തുഴഞ്ഞയാള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മാതൃഭൂമി ന്യൂസ് കോട്ടയം റിപ്പോര്‍ട്ടര്‍ കെ ബി ശ്രീധരന്‍, തിരുവല്ല യൂണിറ്റിലെ ക്യാമറമാന്‍ അഭിലാഷ് എന്നിവരെ രക്ഷപ്പെടുത്താന്‍ സാധിച്ചിരുന്നു.