യുവ ഹൃദങ്ങളുടെ വണ്ണാത്തി വീണ്ടും വെള്ളിത്തിരയിലേക്ക്

യുവ ഹൃദങ്ങളുടെ വണ്ണാത്തി വീണ്ടും വെള്ളിത്തിരയിലേക്ക്

July 24, 2018 0 By Editor

വണ്ണാത്തി പുള്ളിനു ദുരെ.., കേരളക്കരയിലെ ഒരു സമയത്തെ ഹരമായിരുന്നു ഈ ഗാനം. പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്തുനോക്കിയാല്‍ സിനിമ ഗാനങ്ങളെക്കാള്‍ ഹിറ്റായ വാട്ടര്‍ മാന്‍ ആല്‍ബങ്ങളില്‍ മിഴി നീര്‍ എന്ന ആല്‍ബത്തിലെ വണ്ണാത്തി പുള്ളിനു ദുരെ. ഇതില്‍ അഭിനയിച്ച തിളക്കമുള്ള കണ്ണുള്ള സുന്ദരിയെ മലയാളികള്‍ ഒരുപാട് തിരഞ്ഞിട്ടുണ്ട്. നീണ്ട മിഴികളും മനോഹരമായ ചിരിയുമായി അന്ന് യുവാക്കളുടെ ഹൃദയം കീഴടക്കിയ സുന്ദരിയാണ് സൗമ്യ മേനോന്‍. മലയാളികള്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ആ നടി ഒരു വലിയ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ തുറുപ്പുഗുലാന്‍ എന്ന ചിത്രത്തില്‍ ചെറിയ വേഷമായി വന്നിരുന്നു. ഇപ്പോള്‍ ഇതാ മലയാളികള്‍ ഏറെ കാത്തിരിക്കുന്ന ചിത്രം കിനാവള്ളി എന്ന സുഗീത് ചിത്രത്തിലൂടെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി സൗമ്യ എത്തുകയാണ്. ആറു യുവാക്കളുടെ കഥ പറയുന്ന ചിത്രമാണ് കിനാവള്ളി.

ഓര്‍ഡിനറി, മധുര നാരങ്ങാ , ശിക്കാരി ശംഭു തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഹിറ്റുകള്‍ സമ്മാനിച്ച സുഗീത്തിന്റെ ഹോര്‍റോര്‍ ചിത്രമാണ് കിനാവള്ളി. സൗഹൃദവും പ്രണയവും അല്പം ഭയവുമെല്ലാം കൂട്ടി ചേര്‍ത്ത, പീരുമേടിന്റെ ഭംഗി ഒപ്പിയെടുത്ത ചിത്രത്തില്‍ പുതുമുഖങ്ങളാണ് അഭിനേതാക്കള്‍. ശ്യാംശീതള്‍, വിഷ്ണുരാമചന്ദ്രന്‍ എന്നിവരുടേതാണ് തിരക്കഥ. നിഷാദ്അഹമ്മദ്, രാജീവ് നായര്‍ എന്നിവരുടേതാണ് ഗാനങ്ങള്‍. സംഗീതം ശാശ്വത്. വിവേക് മേനോനാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് നവീന്‍ വിജയ്. കലാസംവിധാനം ഡാനിമുസ്സിരിസ്, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, കോസ്റ്റ്യൂംഡിസൈന്‍ അഫ്‌സല്‍ മുഹമ്മദ്, അസോസിയേറ്റ് ഡയറക്ടര്‍ സൂര്യന്‍ കുനിശ്ശേരി. സഹസംവിധാനം അഭിജിത്ത് രവീന്ദ്രന്‍. നസീബ്. കെഎന്‍, പ്രവീണ്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍. മനോഹരമായ ഗാനങ്ങളും എല്ലാം കോര്‍ത്തിണക്കി ജൂലൈ 27 നു കിനാവള്ളി തിയേറ്ററുകളിലേക്ക് എത്തുകയാണ്.