കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു: 24 പേര്‍ക്ക് പരിക്ക്

July 24, 2018 0 By Editor

കോട്ടയം: പാമ്പാടിക്ക് സമീപം കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ 24 പേര്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 22 പേരെ പാമ്പാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് 2.45 ഓടെ കെ.കെ റോഡില്‍ പാമ്പാടിക്ക് സമീപം നെടുങ്കുഴിയിലാണ് അപകടം ഉണ്ടായത്. കുമളിയില്‍ നിന്നും കോട്ടയത്തേക്ക് വന്ന ബസാണ് അപകടത്തില്‍ പെട്ടത്. മുന്നില്‍ പോയ ഓട്ടോറിക്ഷ അപ്രതീക്ഷിതമായി വട്ടംതിരിച്ചപ്പോള്‍ ബസ് വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്.