നെയ്മറിന് നിരാശ മാത്രം ബാക്കി: ഫിഫ ദ് ബെസ്റ്റ് പുരസ്‌കാര പട്ടിക പുറത്ത്

നെയ്മറിന് നിരാശ മാത്രം ബാക്കി: ഫിഫ ദ് ബെസ്റ്റ് പുരസ്‌കാര പട്ടിക പുറത്ത്

July 25, 2018 0 By Editor

ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരത്തിനുള്ള പട്ടിക പുറത്ത് വിട്ട് ഫിഫ. മികച്ച കളിക്കാരുടെ പട്ടികയില്‍ റൊണാള്‍ഡോയും മെസിയും ഇടംനേടിയപ്പോള്‍ നെയ്മറിന് നിരാശയാണ് ഫലം.

റയലിനായി ഫിഫ ക്ലബ്ബ് ലോകകപ്പ്, ചാമ്പ്യന്‍സ് ലീഗ് കിരീടം, 2017 -18 സീസണില്‍ ചാമ്പ്യന്‍സ് ലീഗിലെ ടോപ് സ്‌കോറര്‍ എന്നിവയെല്ലാം സ്വന്തമാക്കിയ റൊണാള്‍ഡോയാണ് പ്രധാന താരം. ബെല്‍ജിയത്തിന്റെ കെവിന്‍ ഡി ബ്രൂണെ, ഈഡന്‍ ഹസാര്‍ഡ് എന്നിവരും പട്ടികയിലുണ്ട്.

രാജ്യത്തിനായും ക്ലബ്ബിനായും മികച്ച പ്രകടനം കാഴ്ചവെച്ച പത്തു പേരാണ് ഇത്തവണത്തെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. അന്റോയിന്‍ ഗ്രീസ്മാന്‍, ഹാരി കെയ്ന്‍, എംബാപ്പ, മെസി, ലൂക്കാ മോഡ്രിച്ച്, മുഹമ്മദ് സലാ, റാഫേല്‍ വരാനെ എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച പത്തുപേര്‍. എന്നാല്‍, ബ്രസീല്‍ സൂപ്പര്‍ താരമായ നെയ്മറിനും പരിശീലകന്‍ ടിറ്റെക്കും ഇത്തവണ പട്ടികയില്‍ ഇടംനേടാനായില്ലെന്നത് മറ്റൊരു പ്രത്യേകതായണ്.