ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കുക ലക്ഷ്യം: പോപ്പുലര്‍ ഫ്രണ്ട് "ഒളിക്യാമറാ ഓപ്പറേഷനിലൂടെ റിപ്പോർട്ട് പുറത്തുവിട്ടു ഇന്ത്യാ ടുഡേ ചാനല്‍


, | Published: 09:28 AM, November 01, 2017

IMG

ഡൽഹി  : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രവിരുദ്ധ ലക്ഷ്യങ്ങള്‍ ന്യൂസ് ചാനല്‍ നടത്തിയ ഒളിക്യാമറാ ഓപ്പറേഷനിലൂടെ പുറത്തായി. ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കുകയാണ് ലക്ഷ്യമെന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥാപക നേതാവ് അഹമ്മദ് ഷെരീഫ് പറയുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോകം മുഴുവനും ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യമെന്നും ഷെരീഫ് പറയുന്നതായും വീഡിയോ കാണിക്കുന്നു.പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ രാജ്യങ്ങളില്‍ നിന്ന് ഹവാല വഴി പണമെത്തിക്കുന്നതായും അഹമ്മദ് ഷെരീഫ് സ്ഥിരീകരിക്കുന്നു. കേരളത്തിലേക്ക് ഹവാല വഴി കോടിക്കണക്കിന് രൂപ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തുന്നുണ്ടെന്ന ആരോപണം പോപ്പുലര്‍ ഫ്രണ്ട് നേതാവ് തന്നെ ശരിവെച്ചിരിക്കുകയാണ്.
പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗം നേതാവ് എസ്.എസ് സൈനബയുടെ വെളിപ്പെടുത്തലുകള്‍ ഉള്‍പ്പെടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മറ്റു മതങ്ങളിലെ പെണ്‍കുട്ടികളെ ഏങ്ങനെയാണ് സംഘടിതമായി മതംമാറ്റുന്നതെന്ന വിവരങ്ങളാണ് സൈനബ ഒളിക്യാമറയില്‍ വെളിപ്പെടുത്തുന്നത്.വിദ്യാഭ്യാസ സ്ഥാപനമെന്ന പേരിലാണ് മഞ്ചേരിയിലെ സത്യസരണി ഉപയോഗിച്ച് വന്‍തോതില്‍ മതംമാറ്റം നടത്തുന്നതെന്ന് സൈനബ വെളിപ്പെടുത്തുന്നുണ്ട്. ഇന്ത്യാ ടുഡേ ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിര എന്‍ഐഎ അന്വേഷണം ആരംഭിച്ചേക്കും.