കേരള ട്രാവൽ മാർട്ട് അടുത്ത വർഷം കൊച്ചിയിൽ


, | Published: 11:27 AM, November 02, 2017

IMG

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം വി​പ​ണ​ന​സാ​ധ്യ​ത​ക​ള്‍ വ​ര്‍ധി​പ്പി​ക്കാ​നാ​യി കേ​ര​ള ട്രാ​വ​ല്‍ മാ​ര്‍ട്ട് സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള ട്രാ​വ​ല്‍ മാ​ര്‍ട്ടി​ന്‍റെ പ​ത്താം​പ​തി​പ്പ് അ​ടു​ത്ത വ​ര്‍ഷം സെ​പ്റ്റം​ബ​ര്‍ 27 മു​ത​ല്‍ കൊ​ച്ചി​യി​ല്‍ ന​ട​ക്കു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍.കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം മേ​ഖ​ല​യി​ലെ വൈ​വി​ധ്യ​ങ്ങ​ള്‍ വി​ളി​ച്ചോ​തു​ന്ന ഉ​ത്പ​ന്ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന കെ​ടി​എ​മ്മി​ല്‍ ടൂ​റി​സം സം​രം​ഭ​ക​രു​ടെ നാ​ന്നൂ​റോ​ളം സ്റ്റാ​ളു​ക​ള്‍ അ​ണി​നി​ര​ക്കും. ലോ​ക ടൂ​റി​സം ദി​ന​മാ​യ സെ​പ്റ്റം​ബ​ര്‍ 27ന് ​ടൂ​റി​സം മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ക വി​നോ​ദ​സ​ഞ്ചാ​ര ല​ക്ഷ്യ​സ്ഥാ​നം കേ​ര​ള​മാ​ണെ​ന്നും മ​ന്ത്രി. 27ലെ ​ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം 28,29,30 തീ​യ​തി​ക​ളി​ലാ​ണ് ബി​സി​ന​സ് ടു ​ബി​സി​ന​സ് മീ​റ്റു​ക​ള്‍.ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം സം​സ്ഥാ​ന വ്യാ​പ​ക​മാ​ക്കു​ന്ന​തി​ന് ട്രാ​വ​ൽ​മാ​ർ​ട്ട് പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ക്കും. സെ​ല്ല​ര്‍മാ​ര്‍ക്ക് നൂ​റു​ക​ണ​ക്കി​ന് ബി​സി​ന​സ് ച​ര്‍ച്ച​ക​ള്‍ക്കാ​ണ് അ​വ​സ​ര​മൊ​രു​ങ്ങു​ന്ന​ത്. ടൂ​ര്‍ ഓ​പ​റേ​റ്റ​ര്‍മാ​ര്‍, ഹോ​ട്ട​ലു​ക​ള്‍, റി​സോ​ര്‍ട്ടു​ക​ള്‍, ഹോം​സ്റ്റേ​ക​ള്‍, ഹൗ​സ് ബോ​ട്ടു​ക​ള്‍, ആ​യു​ര്‍വേ​ദ റി​സോ​ര്‍ട്ടു​ക​ള്‍, സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി എ​ല്ലാ സം​രം​ഭ​ക​രു​ടെ​യും സേ​വ​ന​ങ്ങ​ളും പ​ങ്കാ​ളി​ത്ത​വും കെ​ടി​എ​മ്മി​ലു​ണ്ടാ​കും.
“അ​ജ​ന്‍ഡ 9′ എ​ന്ന പേ​രി​ല്‍ 2016 ലെ ​കെ​ടി​എ​മ്മി​ല്‍ പ്ര​ഖ്യാ​പി​ച്ച ഒ​ന്‍പ​തി​ന പ​രി​പാ​ടി​യി​ല്‍ ശ്ര​ദ്ധ പു​ല​ര്‍ത്തി​യാ​കും മു​ന്നോ​ട്ടു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍. കേ​ര​ള ടൂ​റി​സ​ത്തി​ന്‍റെ ഊ​ര്‍ജ​വും ച​ല​നാ​ത്മ​ക​ത​യു​മെ​ല്ലാം ഏ​റ്റ​വു​മ​ധി​കം പ്ര​ക​ട​മാ​കു​ന്ന വേ​ദി​യാ​ണ് കെ​ടി​എ​മ്മി​ന്‍റേ​തെ​ന്ന് കേ​ര​ള ടൂ​റി​സം പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​വി. വേ​ണു പ​റ​ഞ്ഞു. ഏ​റ്റ​വും പു​തി​യ ടൂ​റി​സം ഉ​ത്പ​ന്ന​ങ്ങ​ളാ​കും പ്ര​ദ​ര്‍ശ​ന​ത്തി​നു​ണ്ടാ​കു​ന്ന​തെ​ന്ന് കെ​ടി​എം സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ബേ​ബി മാ​ത്യു പറഞ്ഞു.