2015 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ച 50 മണിക്കൂ‍ര്‍ സൗജന്യ ചികിത്സ പദ്ധതി പിണറായി സര്‍ക്കാര്‍ സ്വന്തം പദ്ധതിയാക്കുന്നതായി ആരോപണം


, | Published: 05:36 PM, November 03, 2017

IMG

കോഴിക്കോട് : 2015 ജൂലൈ 27ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് ആദ്യ 50 മണിക്കൂ‍ര്‍ സൗജന്യ ചികിത്സ സംസ്ഥാന സര്‍ക്കാര്‍ സ്വന്തം പദ്ധതിയായി അവതരിപ്പിക്കുന്നതായി ആരോപണം.. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ‘ട്രോമ കെയര്‍‘ എന്ന പേരില്‍ പദ്ധതി നടപ്പാക്കാന്‍ തിരുമാനിച്ചത്.റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് രാജ്യത്തെ എല്ലാ ആശുപത്രികളിളും ആദ്യ 50 മണിക്കൂര്‍ സൗജന്യ ചികിത്സ നല്‍കാന്‍ പദ്ധതി സജ്ജമാകുന്നതായി പ്രധാനമന്ത്രി 2015 ജൂലൈയില്‍ നടത്തിയ മന്‍‌കീ ബാത്തില്‍ വ്യക്തമാക്കിയിരുന്നു. ഗുഡ്ഗാവ്, ജയ്പൂര്‍, വഡോദര മുതല്‍ മുംബയ്, റാഞ്ചി, റാണാഗഡ്, മാണ്ടിയ എന്നിവിടങ്ങളില്‍ ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കിയിരുന്നു. ഇതിന്റെ പൈലറ്റ് പ്രോജക്ട് 2014 ഡിസംബര്‍ മൂന്നിന് ഹൈവേകളില്‍ നടത്തിയിരുന്നു.
പണമുണ്ടെങ്കിലും ഇല്ലെങ്കിലും അപകടത്തില്‍ പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കും. അപകടത്തില്‍ പെട്ടയാള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നതിന് പണം തടസ്സമാകരുത്. അപകടത്തില്‍പ്പെടുന്നവരെ ആശുപത്രികളിലെത്തിക്കുന്നതിനായി 1033 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാണ്. ഇതുപയോഗിച്ച് ജീവന്‍ രക്ഷിക്കുന്നതിന് മറ്റൊന്നും തടസ്സമാകരുത് ഇതായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ റോഡ് സുരക്ഷാ‍ പദ്ധതി. ഇതാണ് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം പദ്ധതിയായി നടപ്പാക്കുന്നത് എന്നാണ് ആരോപണം