പുതിയ സംരംഭവുമായി സോളാര്‍ വിവാദനായിക സരിത തമിഴ്‌നാട്ടില്‍


, | Published: 11:49 AM, November 04, 2017

IMG

തിരുവനന്തപുരം: സോളാര്‍ വിവാദനായിക സരിതാ നായര്‍ തമിഴ്‌നാട്ടില്‍ പുതിയ വ്യവസായ സംരംഭം തുടങ്ങി. കന്യാകുമാരി ജില്ലയിലെ തക്കലയില്‍ കടലാസ് ബാഗ്, കപ്പ്, പ്ലേറ്റ് എന്നിവ നിര്‍മിച്ച് വില്‍ക്കുന്നതിനായി രണ്ട് യൂണിറ്റുകളാണ് തുടങ്ങിയത്. കൂടാതെ മധുര അറുപ്പുക്കോട്ടയില്‍ ഒരു ഉത്തരേന്ത്യന്‍ കമ്പനിക്കുവേണ്ടി സോളാര്‍ പവര്‍ പ്രോജക്ടിന്റെ നടത്തിപ്പ് ചുമതലയും ഇവര്‍ക്കുണ്ട്. വി.എസ്. ഇക്കോ ഇന്‍ഡസ്ട്രീസ് എന്നാണ് പുതിയ സ്ഥാപനത്തിന്റെ പേര്. തക്കല-നാഗര്‍കോവില്‍ റോഡില്‍ കൊല്ലന്‍വിളയിലാണ് പേപ്പര്‍ നിര്‍മിത വസ്തുക്കളുടെ വില്‍പ്പനയ്ക്കുള്ള ഷോറൂം.കേരളത്തിലെ വിവാദങ്ങളില്‍നിന്ന് മാറി തമിഴ്‌നാട്ടില്‍ നല്ലരീതിയില്‍ വ്യവസായം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സരിത പറഞ്ഞു.