ദാവൂദിന്റെ വസ്തുവകകള്‍ ഇന്ന് വീണ്ടും ലേലം ചെയ്യും


, | Published: 10:03 AM, November 14, 2017

IMG

മുംബൈ: മുംബൈ കൂട്ടക്കൊലയുടെ സൂത്രധാരനും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമില്‍നിന്നു കണ്ടുകെട്ടിയ മുംബൈയിലെ ഹോട്ടല്‍ ഉള്‍പ്പെടെ മൂന്നു വസ്തുവകകള്‍ ഇന്ന് വീണ്ടും ലേലം ചെയ്യും. കേന്ദ്ര ധനമന്ത്രാലയമാണ് വസ്തുവകകള്‍ ലേലം ചെയ്യുന്നത്.വസ്തുവകകള്‍ മുന്‍പു മൂന്നുവട്ടം ലേലത്തിനു വച്ചിരുന്നെങ്കിലും ആരും വാങ്ങാന്‍ എത്തിയില്ല. ഇക്കുറി അടിസ്ഥാനവില കുറച്ചാണു ലേലം.
രണ്ടുവര്‍ഷം മുന്‍പു മലയാളി മാധ്യമപ്രവര്‍ത്തകന്‍ എസ്.ബാലകൃഷ്ണന്‍ 4.28 കോടി രൂപയ്ക്കു ഹോട്ടല്‍ ലേലത്തില്‍ വാങ്ങിയെങ്കിലും നിശ്ചിത സമയത്തിനകം പണം അടയ്ക്കാനാകാതെ വന്നതിനാല്‍ ഇടപാട് അസാധുവായിരുന്നു. ഇക്കുറി ഇതിന് 1.18 കോടി രൂപയാണ് അടിസ്ഥാനവില നിശ്ചയിച്ചിരിക്കുന്നത്.