വടകരയിൽ വീട് കേന്ദ്രീകരിച്ച് ചൂതാട്ടം: ആറു പേര്‍ അറസ്റ്റില്‍


, | Published: 01:28 PM, September 12, 2017

IMG

വടകര: തിരുവള്ളൂര്‍ വെള്ളൂക്കരയില്‍ വീട് കേന്ദ്രീകരിച്ച് നടക്കുന്ന ചൂതാട്ട കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ആറു പേര്‍ അറസ്റ്റില്‍. വടകര മേപ്പയില്‍ പുതിയാപ്പ് മലപറമ്പത്ത് ഷാജി(42),പുതുപ്പണം നിടും കുനിയില്‍ അനൂപ്(40),മുയിപ്പോത്ത് ഉരുളികുന്നുമ്മല്‍ ചന്ദ്രന്‍(48),മേമുണ്ട മമ്മള്ളി ഇബ്രാഹിം(60),മാഹി കുറിച്ചിയില്‍ ബൈത്തുല്‍ ഇസ്മത്തില്‍ ഇല്ലിയാസ്(48),വടകര പെരുവാട്ടും താഴ കോട്ടകുളങ്ങര സത്യന്‍(50),എന്നിവരെയാണ് വടകര എസ്‌ഐഎം സനല്‍രാജിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ അറസ്റ്റ് ചെയ്തത്.
90000 രൂപയും ഇവരില്‍ നിന്നും പിടിച്ചെടുത്തു. വെള്ളൂക്കരയിലെ പൊന്നാരത്തുമ്മല്‍ രമ്യലയത്തില്‍ ശങ്കരന്റെ കുടുംബ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ചൂതാട്ട കേന്ദ്രം കണ്ടെത്തിയത്. ഒരു ദിവസം ഒരാള്‍ക്ക് 500 രൂപ പ്രവേശന ഫീസ് ഈടാക്കിയാണ് ചൂതാട്ട കേന്ദ്രത്തിലേക്കുള്ള പ്രവേശനം. വടകര,കൊയിലാണ്ടി,താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും,മാഹിയില്‍ നിന്നും ഈ കേന്ദ്രത്തില്‍ പണം വെച്ച് ചൂതാട്ടത്തിനായി ആളുകളെത്തി ചേരുന്നുണ്ട്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്.