തീവ്രവാദ പരാമര്‍ശത്തില്‍ കമല്‍ഹാസനെതിരെ കേസെടുക്കാന്‍ നിര്‍ദേശം


, | Published: 08:15 PM, November 24, 2017

IMG

ചെന്നൈ: തീവ്രവാദ പരാമര്‍ശത്തില്‍ തമിഴ്​സൂപ്പര്‍ താരം കമല്‍ഹാസനെതിരെ കേസെടുക്കാന്‍ മദ്രാസ്​ഹൈക്കോടതിയുടെ നിര്‍ദേശം. കേസ്​ എടുക്കാനുള്ള ഗുരുതര കുറ്റകൃത്യം കമല്‍ഹാസന്‍ ചെയ്​തിട്ടുണ്ടോയെന്ന്​പരിശോധിച്ച്‌​ നടപടിയെടുക്കാനാണ് ചെന്നൈ സിറ്റി​പൊലീസിന്​നല്‍കിയിരിക്കുന്ന നിര്‍ദേശം.കമല്‍ഹാസന്‍ ഹിന്ദുക്കളെ തീവ്രവാദികളായി മുദ്രകുത്തിയെന്ന്​ആരോപിച്ച്‌​നല്‍കിയ ഹര്‍ജിയിലാണ്​കോടതി ഉത്തരവ്​. കമല്‍ഹാസന്‍ ഒരു മാസികയില്‍ എഴുതിയ ലേഖനം സാമൂദായിക സൗഹാര്‍ദം തകര്‍ക്കുന്നതാണെന്ന്​ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹിന്ദുക്കളെ തീവ്രവാദികളായി ചിത്രീകരിക്കാനാണ്​കമല്‍ഹാന്‍ ശ്രമിച്ചതെന്നും ഹരജിക്കാരന്‍ പറഞ്ഞിരുന്നു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ്​ എം.എസ്​രമേശാണ്​കമലിനെതിരെ കേസെടുക്കാന്‍ പോലീസിന്​ നിര്‍ദേശം നല്‍കിയത്​.ഇന്ത്യയില്‍ ഹിന്ദു തീവ്രവാദമുണ്ടെന്നത്​അംഗീകരിക്കണമെന്നായിരുന്നു കമലിന്റെ വിവാദ പരാമര്‍ശം. ഇത്​ സമാധാനപ്രിയരായ തമിഴ്​ ജനതക്കിടയില്‍ ചേരിതിരിവ്​ ഉണ്ടാക്കുന്നതാണെന്നാണ്​ ഹര്‍ജിക്കാരന്റെ വാദം.