ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി


, | Published: 01:33 PM, September 12, 2017

IMG

ചെന്നൈ: അണ്ണാ ഡി‌എം‌കെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ചെന്നൈയിൽ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സ്മരണാർത്ഥം സെക്രട്ടറി സ്ഥാനം ഒഴിച്ചിടും. പകരം, മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്റെ നേതൃത്വത്തിലുള്ള ഏകോപന സമിതി ആയിരിക്കും പാർട്ടിയുടെ ചുമതലകൾ നിർവഹിക്കുക. ജയലളിത മരണപ്പെടുന്നതിന് മുമ്പ്  നിയമിക്കപ്പെട്ടവര്‍ മാത്രം പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍ മതിയെന്നാണ് യോഗത്തിന്റെ തീരുമാനം.ജനറല്‍ കൗണ്‍സില്‍ യോഗം സ്റ്റേ ചെയ്യണമെന്ന ടിടിവി ദിനകരന്‍ പക്ഷത്തിന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.