ചുഴലിക്കാറ്റ് വീശിയടിച്ചിട്ടും കുലുക്കമില്ലാത്ത മുകേഷ് എംഎല്‍എയെ യഥാര്‍ഥ "അന്തസ് " പഠിപ്പിച്ച് കൊല്ലത്തെ മല്‍സ്യതൊഴിലാളികള്‍


, | Published: 01:08 PM, December 02, 2017

IMG

 തിരുവനന്തപുരം  : ചുഴലിക്കാറ്റ് വീശിയടിച്ചിട്ടും കുലുക്കമില്ലാത്ത മുകേഷ് എംഎല്‍എയെ യഥാര്‍ഥ "അന്തസ് " പഠിപ്പിച്ച്  കൊല്ലത്തെ മല്‍സ്യതൊഴിലാളികള്‍.ഇത്ര സമയമായിട്ടും ഇവിടേയ്ക്ക് വരാതിരുന്ന മുകേഷ്എംഎല്‍എയെകെതിരെയായിരുന്നു നാട്ടുകാരുടെ രോക്ഷപ്രകടനം.വ്യാഴാഴ്ച്ച ഉച്ച മുതല്‍ കടലില്‍ കാണാതായ മല്‍സ്യതൊഴിലാളിക്ക് വേണ്ടി തീരദേശം അലമുറയിടുമ്പോള്‍ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ ആശ്വാസവാക്കുമായി സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ സ്ഥലം എംഎല്‍എ മുകേഷ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മാത്രമാണ് തീരദേശത്തെത്തിയത്.കൊല്ലം ജോനകപ്പുറം കടപ്പുറത്തേക്ക് സംസ്ഥാന കമ്മിറ്റി അംഗം കെ .വരദരാജനൊപ്പം വെള്ളിയാഴ്ച വൈകിട്ട് വന്ന മുകേഷിന് മുന്നില്‍ ഇതുവരെ സ്ഥലത്തെത്താതിരുന്നതിന്റെ രോഷം മല്‍സ്യതൊഴിലാളികള്‍ പ്രകടമാക്കി. ഇതിനിടെ മല്‍സ്യതൊഴിലാളിയായ സ്ത്രീയുടെ എവിടെയായിരുന്നു? ഇവിടെ എങ്ങും കണ്ടില്ലല്ലോ? എന്ന ചോദ്യത്തിന് ‘നമ്മള്‍ ഇവിടെ തന്നെ ഉണ്ടേ, വിദേശത്തെങ്ങും പോയിട്ടില്ലേ’ തമാശ രൂപേണ പരിഹാസം കലര്‍ന്നായിരുന്നു മുകേഷിന്റെ മറുപടി. ഇതോടെ മല്‍സ്യതൊഴിലാളികളുടെ നിയന്ത്രണം വിട്ടു.പിന്നീട് നല്ല അന്തസുള്ള വാക്കുകളായിരുന്നു മുകേഷ് ഏറ്റുവാങ്ങിയത് എന്ന് ജനസംസാരം .മുമ്പ് രാത്രി 11 മണിക്ക് വിളിച്ച ആരാധകനോട് അന്തസുവേണമെടാ അന്തസ് എന്നു പറഞ്ഞതുപോലെയായില്ല ഇത്തവണ എന്ന് നാട്ടുകാർ പറയുന്നു.