നബിദിന റാലിക്കുനേരേയുണ്ടായ ആക്രമണം;താനൂര്‍ മണ്ഡലത്തില്‍ ഇന്ന് യു.ഡി.എഫ്. ഹര്‍ത്താല്‍


, | Published: 12:12 PM, December 03, 2017

IMG

തിരൂര്‍: ഉണ്യാലില്‍ നബിദിന റാലിക്കുനേരേയുണ്ടായ ആക്രമണത്തില്‍ പ്രതിക്ഷേധിച് താനൂര്‍ മണ്ഡലത്തില്‍ ഇന്ന് യു.ഡി.എഫ്. ഹര്‍ത്താല്‍ നടത്തുന്നു.ഉണ്യാലില്‍ നബിദിന റാലിക്കുനേരേയുണ്ടായ ആക്രമണത്തില്‍ ആറുപേര്‍ക്ക് വെട്ടേറ്റു. 19 കുട്ടികള്‍ക്കും പരിക്കേറ്റു. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.സമസ്ത ഇ.കെ. വിഭാഗത്തിന്റെ അധീനതയിലുള്ള ഉണ്യാല്‍ തേവര്‍കടപ്പുറത്തെ മിസ്ബാഹുല്‍ ഹുദ മദ്രസ സംഘടിപ്പിച്ച നബിദിനറാലി ഉണ്യാല്‍ ബീച്ച് പള്ളിക്ക് സമീപമെത്തിയപ്പോള്‍ വാളുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ താനൂര്‍ പുതിയ കടപ്പുറത്തെ പുത്തന്‍പുരയില്‍ അന്‍സാറിനെ (26) കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്​പത്രിയിലും കാക്കാന്റെപുരയ്ക്കല്‍ സഖറിയ (28), പള്ളിമാന്റെ പുരയ്ക്കല്‍ ഫര്‍ഷാദ് (30), പുത്തന്‍പുരയ്ക്കല്‍ അഫ്‌സല്‍ (23), പള്ളിമാന്റെപുരയ്ക്കല്‍ സെയ്തുമോന്‍ (65), പുത്തന്‍പുരയില്‍ റബ്‌സാദ് (22) എന്നിവരെ കോട്ടയ്ക്കല്‍ മിംസ് ആസ്​പത്രിയിലും പ്രവേശിപ്പിച്ചു.പരിക്കേറ്റവര്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരാണെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു. അക്രമത്തില്‍ പങ്കില്ലെന്ന് സി.പി.എം. താനൂര്‍ ഏരിയാകമ്മിറ്റി അറിയിച്ചു.രാവിലെ മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം എന്നിവയും ശബരിമല യാത്രക്കാരെയും  ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.