ഐഎന്‍എസ് കല്‍വാരി പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു


, | Published: 10:38 AM, December 15, 2017

IMG

മുംബൈ: ഇന്ത്യയുടെ ആദ്യ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വാരി പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി വഴി തദ്ദേശീയമായി നിര്‍മിച്ച കല്‍വാരി രാജ്യത്തെ പ്രതിരോധ വകുപ്പിന് എന്നും മുതല്‍ക്കൂട്ടാകുമെന്ന് ദക്ഷിണ മുംബൈയിലെ മഡ്‌ഗോക്കില്‍ മോദി പറഞ്ഞു.മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിക്കുള്ള മികച്ച ഉദാഹരണമാണ് കല്‍വാരി. രാജ്യത്തെ 125 കോടി ജനങ്ങള്‍ക്കും അഭിമാനിക്കാനുള്ളതാണ് ഈ നേട്ടം. നാവിക സേനയ്ക്ക് എന്നും മുതല്‍ക്കൂട്ടാവുന്നതാണ് ഈ അന്തര്‍വാഹിനിയെന്നും മോദി പറഞ്ഞു. അന്തര്‍വാഹിനിയിലെ ജീവനക്കാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.