ജയം മോഹിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് വീണ്ടും കളത്തില്‍


, | Published: 10:42 AM, December 15, 2017

IMG

കൊച്ചി: ആദ്യ മൂന്ന് ഹോം മത്സരങ്ങളിലെ സമനിലയുമായി ഗോവയിലെത്തി 5-2ന് പരാജയപ്പെട്ട കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് വീണ്ടും കളത്തില്‍. രാത്രി എട്ടിന് നടക്കുന്ന പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികള്‍. ടൂര്‍ണമെന്റില്‍ ഇതുവരെ വിജയം നേടാന്‍ കഴിയാത്ത രണ്ട് ടീമുകളിലൊന്നാണ് ബ്ലാസ്‌റ്റേഴ്‌സ്. മഞ്ഞപ്പട ആരാധകരുടെ വിശ്വാസം കാത്തുസൂക്ഷിക്കാനായിട്ടെങ്കിലും ഇന്ന് ടീമിന് വിജയം അനിവാര്യമാണ്.ആദ്യ രണ്ട് കളികളില്‍ സ്‌റ്റേഡിയം നിറഞ്ഞുകവിഞ്ഞെങ്കിലും മുംബൈ സിറ്റിക്കെതിരെ കളി കാണാന്‍ ആരാധകര്‍ കുറവായിരുന്നു. അതിനുപിന്നാലെയാണ് ഗോവയോടേറ്റ കനത്ത തോല്‍വിയും. ഇന്നും ആരാധകരുടെ കുത്തൊഴുക്കുണ്ടാവില്ലെന്നാണ് സൂചന. നാല് കളികളില്‍ നിന്ന് മൂന്ന് പോയിന്റുമായി എട്ടാമതാണ് ബ്ലാസ്‌റ്റേഴ്‌സ്.