ആദ്യം കണ്ടപ്പോള്‍ ലാലേട്ടനാണെന്ന് തോന്നിയതേയില്ല;രഞ്ജിനി ഹരിദാസ്


, | Published: 10:35 AM, December 21, 2017

IMG

കൊച്ചി: മോഹന്‍ലാലിന്റെ പുതിയ മേക്കോവറിനെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വാദപ്രതിവാദങ്ങള്‍ കൊഴുക്കുകയാണ്. പുതിയ ചിത്രമായ ഒടിയനു വേണ്ടിയാണ് ലാല്‍ പുതിയ രൂപം സ്വീകരിച്ചത്. അഡ്വ.സംഗീത ലക്ഷ്മണ മോഹന്‍ലാലിനെ പരിഹസിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതും, എഴുത്തുകാരന്‍ ലിജീഷ് കുമാര്‍ മറുപടി പറഞ്ഞതും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു.അതിനിടയിൽ രഞ്ജിനി ഹരിദാസിന്റെ പോസ്റ്റും വന്നു.ആദ്യം കണ്ടപ്പോള്‍ ലാലേട്ടനാണെന്ന് തോന്നിയതേയില്ല എന്നും.പകരം ഒടിയന്‍ മാണിക്യന്‍ എന്ന ക്യാരക്ടറാണ് മുന്നിലെന്നാണ് തോന്നിയത്.എന്നും . ആ ദിവസം വല്ലാത്തൊരു എക്സൈറ്റ്മെന്റിലായിരുന്നു. വയറില്‍ ബെല്‍റ്റ് കെട്ടിയെന്ന വാര്‍ത്തകളൊക്കെ അടുത്ത ദിവസമാണ് കണ്ടത്. ഈ പറഞ്ഞതിനെക്കുറിച്ചൊന്നും ശ്രദ്ധിക്കാനെ പറ്റിയില്ല. അങ്ങനെയൊരു ഫീലിങ് എനിക്ക് ഉണ്ടായതേയില്ല. ആ ലുക്ക് ഇഷ്ടപ്പെടാതിരുന്നവരാകാം ആരോപണങ്ങള്‍ക്ക് പിന്നില്‍’ എന്ന് രഞ്ജിനി കരുതുന്നു.