അ​ൽ​ഫോ​ൻ​സ മൊ​ബൈ​ൽ ക്ലി​നി​ക് 23ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും


, | Published: 11:24 AM, December 21, 2017

IMG

കോഴിക്കോട് : ആ​സ്റ്റ​ർ മിം​സ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, ബെ​ന്നി ആ​ന്‍ഡ് ഷെ​റി ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള അ​ൽ​ഫോ​ൻ​സ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന മൊ​ബൈ​ൽ ക്ലി​നി​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നോദ്​ഘാ​ട​നം 23 ന് ​രാ​വി​ലെ 10 ന് ​കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് പാ​രീ​ഷ് ഹാ​ളി​ൽ മ​ന്ത്രി കെ.​കെ. ഷൈ​ല​ജ നി​ർ​വ​ഹി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. 
താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യ​ൽ, ആ​സ്റ്റ​ർ ഡി​എം ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ.​ആ​സാ​ദ് മൂ​പ്പ​ൻ, എം.​കെ രാ​ഘ​വ​ൻ എം​പി, പു​രു​ഷ​ൻ ക​ട​ലു​ണ്ടി എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി, ഷെ​റി ഫൗ​ണ്ടേ​ഷ​ൻ എം​ഡി ബെ​ന്നി പു​ളി​ക്കേ​ക്ക​ര തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
2009ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​അ​ൽ​ഫോ​ൻ​സാ പാ​ലി​യേ​റ്റീ​വ് കെ​യ​ർ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ത്തി വ​രു​ന്ന​ത്. രൂ​പ​ത​യി​ൽ 40 യൂ​ണി​റ്റു​ക​ളാണുള്ളത്. ഡ​യ​റ​ക്ട​ർ ഫാ.​സൈ​മ​ൺ കി​ഴ​ക്കേ​ക്കു​ന്നേ​ൽ, പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് പ​ട​ലോ​ടി, സെ​ക്ര​ട്ട​റി മാ​ത്യു തേ​ര​കം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്പ്ര​വ​ർ​ത്ത​നം . ആ​സ്റ്റ​ർ മിം​സ്, ബെ​ന്നി ആ​ന്‍ഡ് ഷെ​റി ഫൗ​ണ്ടേ​ഷ​ൻ എ​ന്നീ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റു​ക​ൾ60 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാണ് ക്ലിനിക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്നത്. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ സ​ജ്ജ​മാ​ക്കി​യ ബ​സി​ൽ ഡോ​ക്ട​ർ, ന​ഴ്സ്, ലാ​ബ്, ഇസിജി, ഫാ​ർ​മ​സി തു​ട​ങ്ങി​യ സേ​വ​ന​ങ്ങൾ ല​ഭ്യ​മാ​ണ്.വി​ല​ങ്ങാ​ട് മു​ത​ൽ വെ​റ്റി​ല​പ്പാ​റ വ​രെ​യു​ള്ള മ​ല​യോ​ര മേ​ഖ​ലയി​ലെ 40 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ക്ലി​നി​ക്കി​ന്‍റെ സേ​വ​നം ല​ഭി​ക്കു​ക.