വി.ടി ബല്‍‌റാമിനെതിരെ സിപിഎം പ്രവർത്തകരുടെ ചീമുട്ടയേറും കയ്യേറ്റവും


, | Published: 12:30 PM, January 10, 2018

IMG

പാലക്കാട് : എകെജിക്കെതിരായ പരാമർശത്തിന്റെ പേരിൽ തൃത്താല എംഎൽഎയെ ആക്രമിക്കാൻ  സിപിഎം പ്രവർത്തകർ രംഗത്ത്. കൂറ്റനാട് വച്ചാണ് സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ എംഎൽഎയെ ആക്രമിച്ചു. കല്ലെറിഞ്ഞു മുട്ടയെറിഞ്ഞുമാണ് സിപിഎമ്മുകാർ എത്തിയത്. സ്വാകാര്യ ലാബിന്റെ സ്വകാര്യ ലാബിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എം എൽ എ. ഇതിനിടെ സി പി എം പ്രവർത്തകർ സ്ഥലത്തേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടർന്ന് കോൺഗ്രസ്- സി പി എം പ്രവർത്തകർ ഏറ്റുമുട്ടി.ഇരുവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്കു പരിക്കേറ്റു. ഇരുവിഭാഗവും തമ്മിലുണ്ടായ കല്ലേറിലാണ് പോലീസുകാർക്ക് പരിക്കേറ്റത്. പ്രതിഷേധക്കാർ എംഎൽഎയുടെ വാഹനത്തിന്റെ ചില്ലുകളും തകർത്തു.