വിദ്യാബാലന്‍ ആമിയായിരുന്നെങ്കില്‍ ലൈംഗികത കടന്നു വരുമായിരുന്നുവെന്നു കമല്‍;കിട്ടാത്ത മുന്തിരി പുളിക്കുമെന്നു ട്രോളന്മാർ


, | Published: 05:16 PM, January 12, 2018

IMG

വിദ്യാബാലന്‍ ആമിയില്‍ അഭിനയിക്കാതിരുന്നതില്‍ തനിക്ക് ഇപ്പോള്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ കമല്‍. കാരണം വിദ്യക്ക് വേണ്ടി കണ്ടിരുന്ന മാധവിക്കുട്ടിയല്ല മഞ്ജു ചെയ്തത്. വിദ്യ ചെയ്തിരുന്നെങ്കില്‍ അതില്‍ കുറച്ച് ലൈംഗികതയൊക്കെ കടന്ന് വരുമായിരുന്നു. ഞാന്‍ പോലും വേണ്ടത്ര ശ്രദ്ധിക്കാത്ത ഒരു പാര്‍ട്ട് ആയിരുന്നു അത്. പക്ഷെ മഞ്ജുവിലേക്ക് എത്തുമ്പോള്‍ സാധാരണ തൃശൂര്‍ക്കാരിയുടെ നാട്ടുഭാഷയില്‍ പെരുമാറുന്ന മാധവിക്കുട്ടിയെ അവതരിപ്പിക്കാനായി. മാധവിക്കുട്ടി അന്താരാഷ്ട്ര തലത്തില്‍ പോലും ശ്രദ്ധിക്കപ്പെട്ട സാഹിത്യക്കാരിയായിരുന്നെങ്കിലും അടിസ്ഥാനപരമായി അവര്‍ ഒരു സാധാരണ മലയാളി സ്ത്രീ ആയിരുന്നു. ആ പരിചിത കഥാകാരിയാവാന്‍ വിദ്യാ ബാലനെക്കാള്‍ കഴിയുന്നത് മഞ്ജുവിന് തന്നെയാണ്.എന്നുമാണ് കമൽ ഒരു ഓൺലൈൻ മാധ്യമത്തിന്റെ അഭിമുഖത്തിൽ പറയുന്നത്.എന്നാൽ കമലിന്റെ അവസ്ഥാ കിട്ടാത്ത മുന്തിരി പുളിയ്ക്കും എന്നതാണെന്നു ട്രോളന്മാർ.