13 കോടിയുടെ തട്ടിപ്പ്; ബിനോയ് കോടിയേരിക്കെതിരെ പരാതിയുമായി ദുബായ് കമ്പനി, ബിനോയിയെ കണ്ടെത്താൻ ഇന്റര്‍പോളിന്റെ സഹായം തേടുന്നു


, | Published: 04:26 PM, January 24, 2018

IMG

13 കോടിയുടെ തട്ടിപ്പ് കേസില്‍  ബിനോയ് കോടിയേരിക്കെതിരെ പരാതിയുമായി ദുബായ് കമ്പനി രംഗത്ത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി വിനോദിനി ബാലകൃഷ്ണനെതിരേ പരാതി നല്‍കിയത് അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജാസ് ടൂറിസം ആണ്.ബിനോയിയെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടുന്നുണ്ട് 
.ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) ബിനോയ് തങ്ങളുടെ അക്കൗണ്ടില്‍നിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ നിലപാട്. ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിനു മുന്‍പ് തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. കാര്‍ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിര്‍ത്തി. അപ്പോള്‍ അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിര്‍ഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്.കമ്പനി നല്‍കിയ കേസിന് പുറമേ അഞ്ച് ക്രിമിനല്‍ കേസുകള്‍ കൂടി ദുബായില്‍ ബിനോയ്‌ക്കെതിരെയുണ്ട്. അതിനാല്‍ തന്നെ സദുദ്ദേശ്യത്തോടെയല്ല തങ്ങളില്‍നിന്നു പണം വാങ്ങിയതെന്ന് ഇതില്‍നിന്നു വ്യക്തമാണെന്നും കമ്പനി ആരോപിക്കുന്നു.