ചതിച്ചത് ചേച്ചി. ഷക്കീല മനസ്സ് തുറക്കുന്നു


, | Published: 04:12 PM, September 10, 2017

IMG

സൂപ്പര്‍താര ചിത്രങ്ങള്‍ പോലും പരാജയമായിരുന്ന രണ്ടായിരങ്ങളുടെ ആദ്യ ഭാഗത്ത് മലയാള സിനിമയില്‍ നായികയായി മാറിയ നടിയാണ് ഷക്കീല. ഷക്കീയെന്ന നടിയുടെ ശരീരത്തിലൂടെ മലയാള സിനിമ പ്രതിസന്ധിയില്‍ നിന്നും കരകയറി. എന്നാല്‍  മാര്‍ക്കറ്റ് ഇടിഞ്ഞതോടെ സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയും പിന്നീട് മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുടെ ചിത്രങ്ങളില്‍ വേഷമിടുകയും ചെയ്തു. ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരികെ എത്തിയ ഷക്കീല ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് പ്രണയത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയാണ്. ഇരുപത് പേരെയെങ്കിലും താന്‍ പ്രണയിച്ചിട്ടുണ്ടെന്നു ഷക്കീല തുറന്ന് പറയുന്നു
 വിവാഹം ക‍ഴിക്കണമെന്ന ആഗ്രഹത്തോടെ തന്നെയാണ് ആ ബന്ധങ്ങളെ കണ്ടതെന്നും ഷക്കീല വെളിപ്പെടുത്തുന്നു. എന്നാല്‍ എല്ലാ ബന്ധങ്ങളും അവസാനിച്ചത് പരാജയത്തിലായിരുന്നു. എന്നിരുന്നാലും ഇപ്പോ‍ഴും ഒരു നല്ല പ്രണയത്തിനായി കാത്തിരിക്കുകയാണ് താണെന്നും ഒരു അഭിമുഖത്തില്‍ താരം പറഞ്ഞു. പേരും പ്രശസ്തിയും, പണവും കുറഞ്ഞതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടുപൊയെന്നും ഷക്കീല വെളിപ്പെടുത്തുന്നു. തന്‍റെ ജീവിതം ഉപയോഗിച്ച് സൗഭാഗ്യങ്ങള്‍ സ്വന്തമാക്കിയ കുടുംബാംഗങ്ങള്‍ പോലും കൈവിട്ടുവെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു.
 സിനിമാ മേഖലയില്‍ നിന്നും ലഭിച്ച സമ്പാദ്യം എല്ലാം ചേച്ചിയുടെ അക്കൗണ്ടിലാണ് നിക്ഷേപിച്ചത്. അതെല്ലാം ചേച്ചി സ്വന്തമാക്കിയതോടെ വീട്ടില്‍ നിന്നും പുറത്തായി. ഇപ്പോള്‍ വാടക വീട്ടിലാണ് തന്‍റെ താമസമെന്നും ഷക്കീല പറയുന്നു. പതിനായിരം രൂപ വാടകയുള്ള വീട്ടിലാണ് ഇപ്പോള്‍ ഷക്കീല താമസിക്കുന്നത്. എന്നാല്‍ ജീവിതത്തില്‍ പലതരത്തിലുല്ലാസ് ദുരിതങ്ങള്‍ ഉണ്ടായപ്പോഴും താന്‍ തെറ്റായ രീതിയില്‍ ജീവിതം നയിച്ചിട്ടില്ലെന്നും അങ്ങനെ ജീവിച്ചിരുന്നെങ്കില്‍ തന്‍റെ അക്കൗണ്ടില്‍ കോടികളുണ്ടാകുമായിരുന്നുവെന്നും ഷക്കീല വെളിപ്പെടുത്തി. ഇപ്പോള്‍ ആയിരം രൂപ പോലും തനിക്ക് സമ്പാദ്യമില്ലാത്ത അവസ്ഥയാണ് തനിക്കെന്നും താരം വ്യക്തമാക്കി.