ബസ് റോഡിൽനിന്നു തെന്നി മറിഞ്ഞു


, | Published: 04:21 PM, September 10, 2017

IMG

കോ​ട്ട​യം: ര​ണ്ട് എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ര​ണ​ത്തി​ൽ ക​ലാ​ശി​ച്ച അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് അ​ടൂ​രി​ൽ​നി​ന്നു​ള്ള അ​ഡോ​ണ ട്രാ​വ​ൽ​സ് എ​ന്ന ടൂ​റി​സ്റ്റ് ബ​സ്. റോ​ഡി​ൽ​നി​ന്നു തെ​ന്നി​മാ​റി​യ ബ​സ് മൂ​ന്നു​ ത​വ​ണ മ​റി​ഞ്ഞു കു​ഴി​യി​ൽ പ​തി​ച്ചു. മ​ഴ​യും മൂ​ട​ൽ മ​ഞ്ഞു​മു​ണ്ടാ​യി​രു​ന്നു. ബ​സ് മ​റി​ഞ്ഞു​മ​റി​ഞ്ഞു വീ​ഴു​ന്ന​തേ ഓ​ർ​മ​യു​ള്ളൂ. ഒ​ന്നി​ലേ​റെ ത​വ​ണ ത​കി​ടംമ​റി​ഞ്ഞ​തോ​ടെ ബ​സി​ൽ കൂ​ട്ട​നി​ല​വി​ളി​യാ​യി. പ​ല​രും സീ​റ്റി​ൽ​നി​ന്നു തെ​റി​ച്ചു​വീ​ണു.

പാ​ട്ടും സം​സാ​ര​വു​മാ​യി ബ​സി​ലിരുന്ന വി​ദ്യാ​ർ​ഥി​ക​ൾ ബ​സി​നു​ള്ളി​ൽ ഉ​രു​ണ്ടു മ​റി​ഞ്ഞു ചി​ക്മം​ഗ​ളൂ​ർ അ​പ​ക​ട​ത്തി​ൽ ര​ക്ഷ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ ഓ​ർ​മി​ക്കു​ന്നു. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ മെ​റി​നും ഐ​റി​നും തെ​റി​ച്ചു ബ​സി​ന​ടി​യി​ൽ​പ്പെ​ട്ടു. 

പ​ഠ​ന​ഭാ​ഗ​മാ​യി ക​ർ​ണാ​ട​ക​ത്തി​ലെ വി​വി​ധ ഐ​ടി, വ്യ​വ​സാ​യ​കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നാ​ണ് 74 അം​ഗ​വി​ദ്യാ​ർ​ഥി സം​ഘം അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷ​ാക​ർ​തൃ​ പ്ര​തി​നി​ധി​ക​ൾ​ക്കു​മൊ​പ്പം ര​ണ്ടു ബ​സു​ക​ളി​ൽ പു​റ​പ്പെ​ട്ട​ത്. അ​മ​ൽജ്യോ​തി കോ​ള​ജി​ൽ​നി​ന്നു വി​വി​ധ സം​ഘ​ങ്ങ​ൾ പ​ഠ​ന​യാ​ത്ര പോ​യ​തി​നാ​ൽ ഏ​തു വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് അ​റി​യാ​ൻ കോ​ള​ജ് അ​ധി​കൃ​ത​ർ ആ​ദ്യം ബു​ദ്ധി​മു​ട്ടി​യി​രു​ന്നു. കോ​ള​ജി​ൽ​നി​ന്നു​പോ​യ ഒ​രു ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു എ​ന്നു മാ​ത്ര​മാ​ണ് ആ​ദ്യം വി​വ​രം ല​ഭി​ച്ച​ത്. അ​പ​ക​ട​സ്ഥ​ല​ത്തു ഫോ​ണു​ക​ൾ​ക്ക് കവേറജ് ഇ​ല്ലാതിരുന്നതും വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ത​ട​സ​മാ​യി. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബ​സ് മ​ല​ക്കം മ​റി​ഞ്ഞ​പ്പോ​ൾ വാ​തി​ൽ​ക്ക​ണ്ണാ​ടി പൊ​ട്ടി​യാ​ണു വി​ദ്യാ​ർ​ഥി​നി​ക​ൾ പു​റ​ത്തു​ വീ​ണ​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ക്ഷാ​ക​ർ​തൃ​ പ്ര​തി​നി​ധി ഇ​ട​ക്കു​ന്നം മ​ഠ​ത്തി​ൽ നാ​സ​റി​ന്‍റെ ഭാ​ര്യ ഷാ​ഹി​ന​യ്ക്കും പ​രി​ക്കേ​റ്റു.