സോളാര്‍ കേസ് രാഷ്ട്രീയ പ്രതികാരമെന്ന് തിരുവഞ്ചൂര്‍


, | Published: 05:10 PM, October 11, 2017

IMG

തിരുവനന്തപുരം: സോളാര്‍ കേസ് രാഷ്ട്രീയ പ്രതികാരമാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസില്‍ സന്തോഷിക്കുന്നത് ടി.പി കേസ് പ്രതികളും അവര്‍ക്ക് ഒപ്പമുള്ളവരുമാണെന്നും പ്രതികാരം ചെയ്യുമെന്ന് ടി.പി കേസ് പ്രതികള്‍ അന്നു തന്നെ പറഞ്ഞിരുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
കേസ് നടത്തിയതില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും തനിക്കെതിരായ കേസ് എന്തെന്ന് അറിയില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുഴത്തിവയ്ക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും റിപ്പോര്‍ട്ട് രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യുന്നത് എന്തിനാണെന്നും തിരുവഞ്ചൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു