അരവിന്ദ് കെജ്‌രിവാളിന്റെ മോഷ്ടിക്കപ്പെട്ട കാര്‍ കണ്ടെത്തി


, | Published: 11:33 AM, October 14, 2017

IMG

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മോഷ്ടിക്കപ്പെട്ട കാര്‍ കണ്ടെത്തി. രണ്ടുദിവസം മുന്‍പ് ഡല്‍ഹി സെക്രട്ടറിയേറ്റിനു മുന്‍പില്‍ നിന്ന് മോഷ്ടിക്കപ്പെട്ട 'വാഗണ്‍ ആര്‍' കാറാണ് ഗാസിയാബാദില്‍നിന്ന് ശനിയാഴ്ച രാവിലെ കണ്ടെത്തിയത്.പുലര്‍ച്ചെ ഒരു മണി വരെ കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത്തന്നെയുണ്ടായിരുന്നതായും അതിന് ശേഷമാണ് മോഷണം പോയതെന്നും പോലീസ് പറഞ്ഞിരുന്നു.കാര്‍ ഡല്‍ഹി പോലീസിനു കൈമാറുമെന്ന് ഗാസിയാബാദ് പോലീസ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ കാര്‍ മോഷണം പോയത് ഡല്‍ഹിയിലെ ക്രമസമാധാനം സംബന്ധിച്ച് വലിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരുന്നു.