പേനിയർ സൊല്യൂഷൻസ് സിംഗപ്പൂർ ആസ്ഥാനമായുള്ള ഗോസ്വിഫ് ഇന്റർനാഷണലിനെ ഏറ്റെടുക്കുന്നു


Business Desk, | Published: 10:34 AM, October 17, 2017

IMG

കൊച്ചി: ഹൈദരാബാദ് ആസ്ഥാനമായുള്ള പേനിയര്‍ സൊലൂഷന്‍സ്, പ്രമുഖ പേയ്മെന്റ് പ്രോസസ്സ് കമ്പനിയായ ഗോസ്വിഫ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ്‌ലിമിറ്റഡിനെ ഏറ്റെടുക്കുന്നു. സിംഗപ്പൂര്‍ ആസ്ഥാനമായ ഗോസ്വിഫ് ഇന്റര്‍നാഷണല്‍ ആഗോള സാമ്പത്തിക പരിഹാര ദായകരാണ്. ഈ ചുവടുവയ്‌പ്പോടെപേനിയറിന്റെ ബിസിനസ് ഇന്ത്യയില്‍ നിന്നും ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് അടക്കമുള്ള 16 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്.ഇതോടെ ഇന്ത്യയില്‍ നിന്നുള്ള  ഏറ്റവും വലിയ പേയ്മെന്റ് സൊല്യൂഷന്‍ പ്ലാറ്റ്ഫോമുകളില്‍ ഒന്നായി പേനിയര്‍ മാറി.

''പേനിയര്‍ ഇപ്പോള്‍ വലിയൊരു മാറ്റത്തിന്റെ  ഘട്ടത്തിലാണ് എത്തി നില്‍ക്കുന്നത്.  സുരക്ഷിതവും ലളിതവുമായ  പേനിയര്‍, ഇന്ത്യന്‍ പേയ്മെന്റ് രംഗത്ത്അവഗണിക്കാനാകാത്ത സാന്നിധ്യമാണ്. ഗോ സ്വിഫുമായുള്ള ബന്ധത്തിലൂടെ, തെക്കുകിഴക്കന്‍ ഏഷ്യ, സിഐഎസ്, മിഡില്‍ ഈസ്റ്റ്, കിഴക്കന്‍ യൂറോപ്പ്എന്നിവിടങ്ങളിലെഎല്ലാപ്രമുഖബാങ്കുകളുമായിശക്തമായബന്ധംസ്ഥാപിക്കുകയുംആഗോള വിപണിയില്‍ വിജയം ആവര്‍ത്തിക്കുകയാണ് ഞങ്ങളുടെലക്ഷ്യം'' എന്ന്  പേനിയര്‍ സൊലൂഷന്‍സ് മാനേജിംഗ് ഡയറക്ടറും  ഗ്രൂപ്പ് സി.ഇ.ഒ യുമായ ശ്രീ. പ്രഭു റാം പറഞ്ഞു,

''ഗോസ്വിഫിനെ പേനിയര്‍ ഏറ്റെടുക്കുന്നതോടെ, ലോകമെമ്പാടുമുള്ള സാമ്പത്തിക സ്ഥാപനങ്ങളിലെ ഡിജിറ്റല്‍ പെയ്മെന്റ് തന്ത്രങ്ങള്‍ക്ക് പിന്തുണ നല്‍കുവാന്‍സാധിക്കും. പേനിയറിന്റെ  അനുഭവസമ്പത്തും നൂതന സംവിധാനങ്ങളും  ഞങ്ങളുടെ ഇടപാടുകാര്‍ക്ക് വലിയ മൂല്യം പകര്‍ന്നു നല്‍കുകയും വളര്‍ച്ചആവര്‍ത്തിക്കാന്‍ സഹായിക്കുകയും ചെയ്യും'' എന്ന് ഗോസ്വിഫ് ഇന്റര്‍നാഷണല്‍ സിഇഒ മാര്‍ക്ക് പാട്രിക് പറഞ്ഞു