തൃശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് പരമാവധി സംഭരണശേഷിയില്‍ എത്തിയതിനാല്‍ ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ അധികൃതര്‍ തീരുമാനിച്ചു. ഉച്ചയ്ക്ക് ശേഷം രണ്ടിന് ഡാമിന്റെ നാല് ഷട്ടറുകളും ഉയര്‍ത്തും. രണ്ടിഞ്ച് വീതമായിരിക്കും ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. ഡാം തുറക്കുന്നതിനാല്‍ കുറുമാലി, കുരുവന്നൂര്‍ പുഴയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളിലെ വീടുകളില്‍ താമസിക്കുന്നവരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
" />
Headlines