ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ മാള്‍വ്യ നഗറില്‍ ജനവാസ മേഖലയായ ഖിര്‍ക്കിയിലെ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം. ഡല്‍ഹിയില്‍ അടുത്തകാലങ്ങളില്‍ ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ തീപിടിത്തമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സംഭവം നടന്നയുടന്‍ സമീപവാസികളെ ഒഴിപ്പിച്ചതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാകുകയായിരുന്നു. എന്നാല്‍ തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് പരുക്കേറ്റിട്ടുണ്ട്. സ്‌കൂളുകളടക്കം നിരവധി കെട്ടിടങ്ങള്‍ സംഭവസ്ഥലത്തിന് അടുത്തുണ്ടെന്നുള്ളതു കൊണ്ടു തന്നെ അഗ്‌നിശമന സേനയുടെ എണ്‍പതോളം ഫയര്‍ എഞ്ചിനുകള്‍ സംഭവം നടന്നയുടന്‍ തന്നെ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. അതേസമയം, നിയമ...
" />
Headlines