ദുരിതാശ്വാസകേന്ദ്രത്തില്‍ കഞ്ചാവ് വില്‍പന നടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

August 27, 2018 0 By Editor

വാടാനപ്പള്ളി: ചേറ്റുവ ജി.എം.യു.പി. സ്‌കൂളിലെ ദുരിതാശ്വാസകേന്ദ്രത്തില്‍ കഞ്ചാവു കൊണ്ടു വന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ചേറ്റുവ രായംമരയ്ക്കാര്‍ വീട്ടില്‍ ഇസ്മയിലാണ് (30) അറസ്റ്റിലായിരിക്കുന്നത്. മൂന്നു ദിവസം മുമ്പാണ് സ്‌കൂളിലേക്ക് ഇയാള്‍ കഞ്ചാവു കൊണ്ടുവന്നത്. എക്‌സൈസ് സംഘത്തെക്കണ്ട് ഇസ്മയില്‍ അന്ന് ഓടിരക്ഷപ്പെട്ടിരുന്നു. 1.200 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് സംഘം നാട്ടുകാരുടെ സഹായത്തോടെ കണ്ടെടുത്തിരുന്നു.

ഇസ്മയിലിനെതിരെ വാടാനപ്പള്ളി പൊലീസിലും എക്‌സൈസിലും കേസും നില നില്‍ക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ സിങ്കനല്ലൂരില്‍ നിന്ന് കിലോയ്ക്ക് 10,000 രൂപ നിരക്കില്‍ കഞ്ചാവു വാങ്ങി നാട്ടില്‍ 10 ചെറുകിട കച്ചവടക്കാര്‍ക്ക് ഇയാള്‍ വിതരണം ചെയ്യാറുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. മറുനാടന്‍ തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇസ്മയില്‍ കഞ്ചാവ് എത്തിക്കാറുണ്ടെന്നും പറയുന്നു.