ദുബായ്: ഗ്ലോബല്‍ വില്ലേജില്‍ വന്‍ തീപിടുത്തം. തീപിടിത്തം നിയന്ത്രണവിധേയമായതായാണ് വിവരം. തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. കടുത്ത പുക ഉയരുന്നതായി പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അതേസമയം തീ നിയന്ത്രണവിധേയമായതായും പൂര്‍ണമായും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്. ഗ്ലോബല്‍ വില്ലേജ് സീസണ്‍ അല്ലാത്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.
" />
Headlines