ഇന്ധന വില വര്‍ധിച്ചു: പെട്രോളിന് 29 ഉം ഡീസലിന് 19 പൈസയും കൂടി

ഇന്ധന വില വര്‍ധിച്ചു: പെട്രോളിന് 29 ഉം ഡീസലിന് 19 പൈസയും കൂടി

September 16, 2018 0 By Editor

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന വില ഇന്നും വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 29 പൈസയും ഡീസലിന് ലിറ്ററിന് 19 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 85.27 രൂപയായി. ഡീസല്‍ വില 78.92 രൂപയാണ്.

കൊച്ചിയില്‍ പെട്രോളിന് 83.74 രൂപയും, ഡീസലിന് 77.57 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 83. 90 രൂപയും, ഡീസല്‍ 77.74 രൂപയുമായാണ് വില വര്‍ധിച്ചത്.