തിരുവനന്തപുരം: സാമ്ബത്തിക സ്ഥിതി മെച്ചപ്പെടുമ്‌ബോള്‍ യൂണിയനുകളുടെ ആവശ്യമെല്ലാം നടപ്പാക്കാമെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി. പറ്റില്ലെന്ന് യൂണിയനുകളും. ഇതോടെ കെഎസ്ആര്‍ടിസിയില്‍ നാളെ സമരം നടക്കും. എംഡിയും യൂണിയന്‍ നേതാക്കളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമരവുമായി മുന്നോട്ട് പോകൂന്നത്. കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഇന്ന് അര്‍ദ്ധ രാത്രി മുതലായിരുന്നു സമരം. ഈ സാഹചര്യത്തിലാണ് ചര്‍ച്ച നടന്നത്. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കാനുള്ള...
" />
Headlines