ഇരിട്ടി: കൂട്ടുപുഴയില്‍ കഞ്ചാവുമായി അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. എഞ്ചിനിയറിംഗ്-മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇന്ന് പുലര്‍ച്ചെ ഇരിട്ടി പോലീസിന്റെ പിടിയിലായിരിക്കുന്നത്. തലശേരി, മുഴപ്പിലങ്ങാട് സ്വദേശികളാണിവര്‍. പുലര്‍ച്ചെ കൂട്ടുപുഴയില്‍ വാഹന പരിശോധനയ്ക്കിടെ ഇരിട്ടി എസ്‌ഐ പി.സുനില്‍കുമാറും സംഘവുമാണ് കഞ്ചാവ് പിടിച്ചത്. ബംഗളൂരു ചിത്രുദുര്‍ഗയില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് പോയി കാറില്‍ മടങ്ങുകയായിരുന്നു സംഘമാണ് പിടിയിലായിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. കാറിലെ സീറ്റിനടിയില്‍ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
" />