പാലക്കാട്: പരിസരം നിരീക്ഷിക്കാനായി പോലീസ് വാഹനത്തിലും ഇനി മുതല്‍ ക്യാമറയുണ്ടാവും. പരീക്ഷണാടിസ്ഥാനത്തില്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് എസ്.ഐ.യുടെ വാഹനത്തില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചു. വാഹനത്തിനുമുന്നില്‍ ഇരുവശത്തുമായി രണ്ടുവീതം ക്യാമറകളാണ് സ്ഥാപിച്ചത്. ദൃശ്യങ്ങള്‍ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ ലഭിക്കും. സുരക്ഷ ഉറപ്പാക്കാനാണ് പുതിയ തീരുമാനം. സാധാരണഗതിയില്‍ ഒരു പരിപാടി നടക്കുമ്പോള്‍ പോലീസുകാര്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താറുണ്ട്. പ്രശനംവരികയാണെങ്കില്‍ പിന്നീട് ദൃശ്യങ്ങള്‍ പരിശോധിച്ച് പരിപാടിയില്‍ പങ്കെടുത്തവരെ മനസ്സിലാക്കാന്‍ ഇത് സഹായകമാവും. വാഹനങ്ങളില്‍കൂടി ക്യാമറ ഘടിപ്പിച്ചതുകൊണ്ട് സുരക്ഷയും ക്രമസമാധാനപാലനവും കൂടുതല്‍...
" />
Headlines