കോട്ടയം: മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്‌നയെ തേടി പോലീസ് ബംഗളൂരുവിലേക്ക് തിരിച്ചു. ജെസ്‌നയെ ബെംഗളൂരുവില്‍ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നീക്കം. തിരുവല്ല ഡിവൈഎസ്പി ഉള്‍പ്പെട്ട ആറംഗ സംഘമാണ് ബെംഗളൂരുവിലേക്ക് തിരിച്ചിരിക്കുന്നത്. ഇവര്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ബെംഗളൂരുവില്‍ എത്തും. ബെംഗളൂരുവില്‍ കഴിഞ്ഞ ശനിയാഴ്ച ഒരു യുവാവിനൊപ്പം ജെസ്‌നയെ കണ്ടുവെന്ന വിവരം ചൊവ്വാഴ്ച രാത്രിയാണ് പോലീസിന് ലഭിക്കുന്നത്. ബംഗളൂരുവിലെ ധര്‍മാരാമിന് സമീപം ആശ്വാസ് ഭവനില്‍ ശനിയാഴ്ച ഉച്ചയോടെ ജെസ്‌ന എത്തിയിരുന്നുവെന്ന് പാലാ സ്വദേശി ജോര്‍ജാണ്...
" />
Headlines