മൂന്നാര്‍: വട്ടവടയിലെ റിസോര്‍ട്ടിനു സമീപത്തെ പൂന്തോട്ടത്തില്‍ കഞ്ചാവുചെടികള്‍ വളര്‍ത്തിയ രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി. വട്ടവട കോവിലൂരിനു സമീപമുള്ള ആനന്ദ് റിസോര്‍ട്ടിലെ ജീവനക്കാരായ കൊട്ടാക്കമ്പൂര്‍ പുതുവീട്ടില്‍ ജെ.പ്രഭു (30), കോവിലൂര്‍ ആദിമന്ത്രാലയം വീട്ടില്‍ ആര്‍.സുരേഷ്(23) എന്നിവരാണ് അറസ്റ്റിലായത്. റിസോര്‍ട്ട് കേന്ദ്രീകരിച്ച് വിനോദസഞ്ചാരികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതായുള്ള വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൂന്തോട്ടത്തില്‍ ആറ് കഞ്ചാവുചെടികള്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ ഇരുവരും ചേര്‍ന്നാണ് കഞ്ചാവുചെടികള്‍ വളര്‍ത്തിയതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.അറസ്റ്റിലായ ഇരുവരേയും ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
" />
free vector